2009, മേയ് 10, ഞായറാഴ്‌ച

ചായ


'ചായയുണ്ടാക്കൂ' തിളക്കും ദേഷ്യത്തില്‍
ഞാനുടന്‍ പന്ജസാരയായി
അലിഞ്ഞു
കടുപ്പം പോരയെന്ന
ക്രൂരനോട്ടത്തില്‍
കടിച്ചുചുവപ്പിച്ച
ചുണ്ട് ഒന്നുകൂടി
വിളറി
അത്രയും പേരുടെ
മുന്നില്‍ പാലില്ലെന്നു
പറയരുതല്ലോ
അതിനാല്‍
വരണ്ട മുലകളെ
ഞാന്‍ ഞെക്കിപിഴിഞ്ഞു
വരിവരിയായ്
നിരന്ന കപ്പുകളില്‍
നിറഞ്ഞ ചായ കൊടുങ്കാറ്റുയര്‍ത്തി
മൊത്തികുടിച്ച മുഖങ്ങള്‍
പിരിയുന്പോള്‍
പകരം വെക്കാന്‍ മറന്നില്ല
ശൂന്യമായ പാത്രത്തില്‍
അസ്സല്‍ എന്ന അഭിനന്ദനത്തിന്റ്
ഊറ്റിയ ഒരു തുള്ളി!

10 അഭിപ്രായങ്ങൾ:

  1. ഒരു ചായയക്ക്‌ വേണ്ടി പറയുമ്പോള്‍ ഒരിക്കലും അതിന്റെ വഴികളെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് നേര് ...
    കവിതയ്ക്ക് അഭിനന്ദനം എന്ന വാക് ഉ‌റ്റിയ ഒരു തുള്ളി പോലെയെന്ന് മനസിലാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. Those chauvinists , who counts for each drops they split never see the ocean, their mothers, sisters, wives flooded for them........

    മറുപടിഇല്ലാതാക്കൂ
  3. താങ്കളെ കൂട്ടം സുഹൃത്തുകള്‍ ആഗ്രഹിക്കുന്നു......ഒരു കൊടുംകാറ്റിനും പ്രതിഭയെ തടയുവാനാകില്ല, അങ്ങനെ ഒളിചോടിയാല്‍ അവരല്ലേ വിജയിക്കുക.......താങ്കള്‍ ജയിച്ചു കാണാന്‍ ആഗ്രഹിക്കുനവരും ഉണ്ടെന്നു ഓര്‍ക്കാമായിരുന്നു.........സ്നേഹത്തോടെ .........ബഷീര്‍.........

    മറുപടിഇല്ലാതാക്കൂ
  4. സിന്ധു......എന്തിനായിരുന്നു ഒരു ഒളിച്ചോട്ടം...?
    ഒരെഴുത്തുകാരി ഇതെല്ലാം നേരിടെണ്ടതല്ലേ.......കൂടുതല്‍ ധൈര്യത്തോടെ, ശക്തമായി തിരികെ വരൂ.......വിമര്‍ശകരും, നിരൂപകരും ഉണ്ടാവട്ടെ....
    അതിലൂടെ തെളിയേണ്ടത്‌ സിന്ധുവിലെ എഴുത്തിന്റെ തെളിമയാര്‍ന്ന പ്രകാശമാണ്.......നമ്മള്‍ അടുത്ത സുഹൃത്തുക്കളൊന്നുമായിട്ടില്ലായിരുന്നു. എന്നാലും സിന്ധു പോയത് വിഷമമുണ്ടാക്കി...
    സ്നേഹപൂര്‍വ്വം
    ലേഖ.

    മറുപടിഇല്ലാതാക്കൂ
  5. മനോരോഗികളുടെ ജല്പനങ്ങള്‍ക്ക് അതര്‍ഹിക്കുന്ന വില മാത്രം കല്പിക്കുക.....
    അങ്ങനെ അവഗണിക്കുക....
    സിന്ധുവിനു കൂട്ടത്തില്‍ തുടരാം, തുടരാതിരിക്കാം,
    എഴുതാം, എഴുതാതിരിക്കാം....
    പക്ഷേ ഇങ്ങനെ മാനസികാസ്വാസ്ഥ്യം കാട്ടുന്നവരുടെ പറച്ചില്‍ കേട്ട് മനസ് നൊന്താകരുത്.....

    മറുപടിഇല്ലാതാക്കൂ
  6. ചങ്ങാതീ,
    അങ്ങനെ പോവേണ്ടതുണ്ടോ
    എന്നറിയില്ല.
    അത്രക്കും ഗുരുതരമാണ്
    കാര്യങ്ങളെങ്കില്‍ നിര്‍ബന്ധിക്കാന്‍ വയ്യ.
    എങ്കിലും ഇടക്ക് ആ കവിതകള്‍
    കാണുന്നത് സന്തോഷപ്രദമായിരുന്നു.
    നല്ല കവിതകളായിരുന്നു അവ.
    ഇനിയുമെഴുതുക.
    കൂട്ടത്തിനപ്പുറത്തെ
    ലോകത്തെങ്കിലും കാണാം.
    നന്‍മകള്‍.

    rashi

    മറുപടിഇല്ലാതാക്കൂ
  7. ടീച്ചറേ, സുഖമാണോ?
    ഇയാളെ കൂട്ടത്തില്‍ കാത്തിരിക്കുന്ന ഒരു സഹൃദയനാണ് ഞാന്.
    തിരിച്ചു വരണം. ലൈഫ് ഈസ് ബ്യുട്ടിഫുള്‍ ഇപ്പൊ കേരളത്തിലാ..
    lifeisloveforever@gmail.com

    മറുപടിഇല്ലാതാക്കൂ
  8. hai chechi...........
    mizhiyoram enna oru saahithya jaalakam thurannirikkunna vivaram thaankale ariyikkunnu.....
    thankalude vilamathikkunna blogukal mizhiyorathinte vijayathinu aavashyamaanu...
    ithu njangalude abhyaarthanayaanu...
    sweekarikkumenna viswaasamund...
    101% security offer cheyyunnu.....
    pala famous poetum aanu ithinte adivisory and specil members also adminisrtaive team...
    so mizhiyorathil ethumallo.... njangal kaathirikkum ee saahithyakaariye....
    oru aniyante vaakukalaayenkilum edukkuka...
    by
    Administrator
    mizhiyoram.com

    മറുപടിഇല്ലാതാക്കൂ